കുഞ്ഞിരാമായണം, ഗോദ എന്നി ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മിന്നൽ മുരളി.ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തെ കുറിച്ച് വളരെ ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന നിലയിലാണ് മിന്നൽ മുരളി ഒരുക്കുന്നത്.ചിത്രത്തിൽ ദേശി സൂപ്പർ ഹീറോയായി ടോവിനോ എത്തും.ഡിസംബർ ആദ്യ വാരത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കാൻ ഹോളിവുഡ് സിനിമകൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രശസ്തനായ വ്ളാഡ് റിംബര്‍ഗ് എത്തുന്നു എന്ന വാർത്ത ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ചിത്രം അടുത്ത വർഷം റിലീസിനെത്തും