Wednesday, September 30

ലാലേട്ടൻ ആയിരുന്നെങ്കിൽ കടക്കൽ ചന്ദ്രൻ മറ്റൊരു തലത്തിലായേനെയെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്

Pinterest LinkedIn Tumblr +

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. മമ്മൂട്ടി സമ്മതിച്ചില്ലായിരുന്നെങ്കില്‍ ‘വണ്‍’ എന്ന പ്രൊജക്ട് വേണ്ടെന്ന് വെയ്ക്കുമായിരുന്നു എന്നാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറയുന്നത്. മമ്മൂട്ടിയെ മുന്നില്‍ കണ്ടാണ് ഈ കടയ്ക്കല്‍ ചന്ദ്രനെ ഒരുക്കിയതെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറയുന്നു.

നമ്മള്‍ തയ്യാറാക്കിയ വണ്‍ലൈന്‍ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കല്‍ ചന്ദ്രന്‍. വേറൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ലാലേട്ടനെ ആയിരുന്നു മുന്നില്‍ കണ്ടിരുന്നതെങ്കില്‍ ഇതിന്റെ ട്രീറ്റ്‌മെന്റ് വേറെയായേനേ. വേറൊരു കടയ്ക്കല്‍ ചന്ദ്രന്‍ ആയേനെ.

ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.