ആരാധകർക്കൊപ്പം ചേർന്ന് ഫോട്ടോ എടുക്കുന്ന കാര്യത്തിൽ ഒരു മടിയും കാണിക്കാത്ത ആളാണ് ലാലേട്ടൻ. ഭാര്യ സുചിത്രക്കൊപ്പം ന്യൂസിലാന്റില്‍ അവധി ആഘോഷത്തിലാണ് മോഹന്‍ലാല്‍. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്. എന്നാല്‍ വിദേശത്ത് നിന്നുള്ള താരത്തിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മോഹന്‍ലാലിന്റെ കടുത്ത ഒരു ആരാധിക ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും കൂടാതെ ‘ലാലേട്ടാ ഒരുമ്മ തരട്ടെ’ എന്ന് ചോദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ആരാധിക താരത്തിന്റെ കവിളില്‍ ചുംബിക്കുകയും താരം സ്നേഹത്തോടെ സ്വീകരിച്ച് മടങ്ങുന്നതുമാണ് വീഡിയോയില്‍. ബിഗ് ബ്രദര്‍, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ് എന്നീ ചിത്രങ്ങളാണ് ലാലേട്ടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.