മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്ക്കുകയാണ്. മലയാള സിനിമയിലെ ഒരു മികച്ച ഗ്ലാമര്‍ താരമാണ് ഹണി റോസ്.
വിനയൻ സംവിധാനം നിർവഹിച്ച ബോയ്ഫ്രണ്ടിലൂടെ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ കരിയർ മാറ്റിമറിച്ചത് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ്. ഗ്ലാമറും ബോൾഡുമായ ആ കഥാപാത്രത്തിന് ശേഷം ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ഹണി റോസിന് ലഭിക്കുകയും ചെയ്തു. വൺ ബൈ ടു, ചങ്ക്സ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ ചിത്രം ബിഗ്ബ്രദറിലാണ് പ്രേക്ഷകർ ഹണി റോസിനെ അവസാനം തിരശീലയിൽ കണ്ടത്.
ഇപ്പോൾ ഹണി റോസിനോട് കയർത്ത് സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഹണി റോസ് അഹങ്കാരിയാണെന്ന് പഴയ അഭിമുഖങ്ങളെല്ലാം എടുത്ത് വാദിക്കുന്ന ഒരു യുവതിയോട് മറുപടി പറയുന്ന ഹണിയുടെ ഒരു ചാനൽ പ്രോഗ്രാമാണ് വൈറലായിരിക്കുന്നത്. ആ യുവതിയുടെ അഭിപ്രായത്തോട് കൂടെയുള്ളവരും യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരും തന്നെ യോജിക്കുന്നില്ല എന്നതും രസകരമാണ്.