മദ്രസപ്പട്ടിണം, ദൈവ തിരുമകൾ, തലൈവ, ദേവി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് എ എൽ വിജയ്. അമല പോളുമായുള്ള സംഭവബഹുലമായ വിവാഹവും പിന്നീട് ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമോചനവുമെല്ലാമായി വാർത്തകൾ നിറഞ്ഞിരുന്നു അദ്ദേഹം. ഇപ്പോൾ പുതിയൊരു വാർത്ത പുറത്തുവന്നിരിക്കുന്നത് വിജയ് വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്നതാണ്. അദ്ദേഹത്തോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ആ വാർത്ത തീർത്തും നുണയാണെന്ന് അദ്ദേഹം പറഞ്ഞെന്നും ഒരു പ്രമുഖ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. പ്രഭു ദേവ, ദിത്യ ഭാണ്ഡെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ലക്ഷ്മി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ.