Saturday, May 30

ആടുജീവിതം ഷൂട്ടിംഗ് നിർത്തിവെച്ചു,പൃഥ്വിരാജും ബ്ലെസ്സിയും അടക്കം 58 പേർ ജോർഡാനിൽ കുടുങ്ങി;മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് ബ്ലെസ്സി

Pinterest LinkedIn Tumblr +

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കര്‍ഫ്യൂ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയും തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം അവിടെ കുടുങ്ങുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയക്കുകയും പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു.

സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിലും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ഏപ്രിൽ 10 വരെ ചിത്രീകരണത്തിനുള്ള അനുമതി നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയതിന് പിന്നാലെയാണ് ഈ അനുമതി റദ്ദാക്കിയത്. നേരത്തെ വാദിറം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍ ക്യാമ്പില്‍ ഏതാനും ദിവസത്തെ ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുങ്ങിയ സിനിമാ സംഘത്തിനായി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.