Sunday, September 20

കൊറോണ പ്രതിസന്ധിക്കിടയിലും ജോർദാനിൽ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നു;സഹായിച്ചത് വിദേശകാര്യ മന്ത്രാലയം

Pinterest LinkedIn Tumblr +

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ഇപ്പോൾ ജോർദാനിൽ ആണ്. തങ്ങൾ അവിടെ സുരക്ഷിതരാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരെ പൃഥ്വിരാജ് സുകുമാരൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി പുറത്തുവിട്ടത്. നിലവിൽ ജോർഡാനിലെ മരുഭൂമിയിൽ ഉള്ള സംഘം ഷൂട്ടിംഗ് തുടരുകയാണെന്ന് ആണ് ലഭിക്കുന്ന വിവരങ്ങൾ.

ജോർഡാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് 58 പേരോളം അടങ്ങുന്ന ഷൂട്ടിംഗ് സംഘം അവിടെ കുടുങ്ങിയിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി അണിയറ പ്രവർത്തകർ സ്വന്തമാക്കുകയും ഏപ്രിൽ 10 വരെ ഷൂട്ട് ചെയ്യാനുള്ള അനുമതി നേടുകയും ചെയ്തു. ഇത്രയും ദിവസത്തെക്കുള്ള ഭക്ഷണവും അണിയറ പ്രവർത്തകർ കരുതി വെച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി തീരുവാൻ കെല്പുള്ള ചിത്രമാണ് ആടുജീവിതം. തനിക്കു വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കേണ്ടതാണ് അത്യാവശ്യമാണെന്നും തന്റെ അവസാനത്തെ ലുക്ക് സ്ക്രീനിൽ മാത്രം കാണേണ്ട ഒന്നാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ശരീര ഭാരം കുറച്ച് താടിയും മുടിയും നീട്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.