Friday, February 28

ഓർമകളെ തിരികെ കൊണ്ട് വന്ന് പേടിപ്പിച്ചും ചിരിപ്പിച്ചും ആകാശഗംഗ | റിവ്യൂ

Google+ Pinterest LinkedIn Tumblr +

മലയാളിക്ക് ഏറെ ഓർമകൾ സമ്മാനിക്കുന്നതും അന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചൊരു ഹൊറർ ചിത്രം കൂടിയാണ് രണ്ടു ദശാബ്ദങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആകാശഗംഗ. അതിന് രണ്ടാം ഭാഗം വരുന്നു എന്ന് അറിഞ്ഞതിൽ പിന്നെ പ്രേക്ഷകർ കൊതിച്ചതും അതിലും മികച്ചൊരു ചിത്രമാണ്. വിനയൻ എന്ന വെറൈറ്റികളുടെ സംവിധായകൻ അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാറിയ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ വിജയിച്ച സംവിധായകൻ അത് പ്രേക്ഷകന് നല്ലൊരു അനുഭവമാക്കി തീർക്കുന്നതിലും വിജയം കൈവരിച്ചിട്ടുണ്ട് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ആദ്യ ഭാഗത്തിന്റെ തുടർച്ച തന്നെയാണ് രണ്ടാം ഭാഗം. കോവിലകത്തെ തമ്പുരാട്ടിയായിരുന്നു മായ മാസം തികഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി മരണമടഞ്ഞു. മായയുടെ കുഞ്ഞിനെ കോവിലകത്തിന് ജീവനോടെ ലഭിച്ചു. മായ പ്രസവിച്ച കുട്ടിക്ക് ഇരുപതു വയസ്‌ തികയുന്നു.എന്നാൽ പുരോഗമനവാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരിയുമായ മകൾ ആരതി മെഡിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്. കോളേജ് ചെയർ പേഴ്സണായ ആരതിക്ക് ദൈവ വിശ്വാസമൊന്നും തീരെയില്ല.ആരതിക്കൊപ്പം അവളുടെ സുഹൃത്തുക്കൾ ചിത്രത്തിന്റെ ഉടനീളം നിൽക്കുന്നുണ്ട്. ഗോപീകൃഷ്ണന്‍ (വിഷ്ണു വിനയ് ), ടൈറ്റസ് (ശ്രീനാഥ് ഭാസി ) , ജിത്തു(വിഷ്ണു ഗോവിന്ദ്. കൂട്ടുകാരുമായുള്ള ഒരു ബെറ്റിന്റെ പുറത്ത് ആത്മാവിനോട് സംസാരിക്കാൻ ആരതി പോകുന്നിടത്താണ് ചിത്രത്തിന്റെ ട്വിസ്റ്റ് ആരംഭിക്കുന്നത്. ബ്ലാക്ക് മാജിക്കിന്റെ ആൾരൂപമായി സൗമിനി ദേവിയുടെ അടുത്താണ് ഇവർ എത്തിപ്പെടുന്നത്. പണ്ട് കോവിലകത്ത് ചുട്ടു കൊന്ന ദാസിപ്പെണ്ണിന്റെ പ്രേതം വീണ്ടും പുനർജനിക്കുന്നതോടെ തിയേറ്ററിൽ മറ്റൊരു അനുഭവമാണ് ലഭിച്ചത്. മയൂരിയെയും ദിവ്യ ഉണ്ണിയേയും പല ഭാഗങ്ങളിൽ കാണിക്കുന്നത് ആകാശ ഗംഗ ഒന്നാം ഭാഗം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഗംഗ തന്നെ പ്രതികാര മൂർത്തിയായി ചടുല യക്ഷിയായി മാറി ആരതിയിൽ പ്രവേശിച്ച് മാണിക്കശ്ശേരിയിലെ അവസാന കണ്ണികളെ നശിപ്പിക്കുവാൻ എത്തുന്നു.

ഗ്രാഫിക്സിലൂടെ ആദ്യ ഭാഗത്തിന്റെ ഓർമകൾ മനോഹരമായി പുനഃസൃഷ്ടിക്കുവാൻ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്. നായികയായെത്തിയ വീണ നായർ അസാമാന്യ പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ദുർമന്ത്രവാദിനി സൗമിനിയായി രമ്യ കൃഷ്ണൻ നിറഞ്ഞാടുകയായിരുന്നു. ഭയത്തിന്റെ ഇടവേളകളിൽ ചിരിയുടെ വിരുന്ന് സമ്മാനിച്ച് രാജാമണി, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ, തെസ്നി ഖാൻ, സാജു കൊടിയൻ എന്നിവരും നിറഞ്ഞു നിന്നു. സുനിൽ സുഗത, ഇടവേള ബാബു, ഹരീഷ് പേരടി എന്നിവരും അവരുടെ റോളുകളിൽ തിളങ്ങി.

രണ്ടു കാലഘട്ടങ്ങളെ ബന്ധിപ്പിച്ച് സംവിധായകൻ വിനയൻ തന്നെ ഒരുക്കിയ തിരക്കഥ പേടിക്കാനും ചിരിക്കാനും ഏറെ സമ്മാനിക്കുന്നുണ്ട്. ഗ്രാഫിക്‌സും ബോബൻ ഒരുക്കിയ സെറ്റും തന്നെയാണ് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. ബിജിപാലും ബേണി ഇഗ്നേഷ്യസും ചേർന്നൊരുക്കിയ ഗാനങ്ങൾ മികച്ച് നിന്നു. പ്രത്യേകിച്ച് പുതുമഴയായി ഗാനം വീണ്ടും കേട്ടപ്പോൾ പഴയ ഓർമകളിലേക്ക് വീണ്ടും ഒന്ന് തിരിച്ചു പോയി. പ്രകാശ്കുട്ടിയുടെ ക്യാമറ വർക്കുകളും ആകാശഗംഗയുടെ തിരിച്ചു വരവ് ഗംഭീരമാക്കി. പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് വീണ്ടും ഒന്ന് പേടിക്കാനും ചിരിക്കാനും ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ആകാശഗംഗക്ക് ടിക്കറ്റ് എടുക്കാം.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.