Sunday, May 9

ഇത് തലയുടെ വിളയാട്ടം..! ലാലേട്ടന്റെ വിഷു കൈനീട്ടമായി ആറാട്ട് ടീസർ പുറത്തിറങ്ങി; വീഡിയോ

Pinterest LinkedIn Tumblr +

ലാലേട്ടനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മാസ്സ് ചിത്രം ആറാട്ടിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ ആയി വേഷമിടുന്നു.ചിത്രത്തിൽ നായികയായി കന്നട നടി ശ്രദ്ധ ശ്രീനാഥ് കൂടാതെ നെടുമുടി വേണു, വിജയരാഘവൻ, സിദ്ദിഖ്, സായ്കുമാർ, ഇന്ദ്രൻസ്, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ലാലേട്ടനെ കുറെ നാളുകൾക്ക് ശേഷം ഇത്രയും ഗ്ലാമർ ആയി പ്രസൻറ് ചെയ്‌തിരിക്കുന്ന ടീസർ ആരാധകർക്ക് ഒരു ആഘോഷം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വിജയ് ഉലഗനാഥാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. ഓസ്കാർ നായകൻ എ ആർ റഹ്മാൻ കാമിയോ റോളിൽ പടത്തിൽ എത്തുന്നു. ഓഗസ്റ്റ് 12നാണ് പടം റിലീസ് ഒരുങ്ങുന്നത്.തീയറ്ററുകളെ പൂരപ്പറമ്പ് ആക്കാൻ ഏറെക്കാലത്തിനുശേഷം മോഹൻലാലിൻറെ മാസ് സിനിമ അതായിരിക്കും ആറാട്ട്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.