അടുത്തിടെ ആയിരുന്നു മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ജന്മ ദിനാശംസകള്‍ നേര്‍ന്ന് ഗായികയും ജീവിത പങ്കാളിയുമായ അഭയ ഹിരണ്മയി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. താരം പാട്ടുപാടുന്ന വീഡിയോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന് നിങ്ങളെന്നും ഈ ലോക്ത്ത് നിങ്ങള്‍ എനിക്ക് മറ്റെല്ലാറ്റിനെക്കാളും വലുതാണ് അതുകൊണ്ട് തന്നെ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു, സ്നേഹിക്കുന്നു. ഈ ജീവിതത്തില്‍ ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും. അതിനാല്‍ എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ഈ ദിനം ആശംസിക്കുന്നു, അഭയ കുറിച്ചു.
മലയാള സിനിമ പിന്നണി ഗാന രംഗത്തെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സ്നേഹം, ബഹുമാനം , വിശ്വാസം, ഇതെല്ലാം – പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ് ! പുതിയ അറിവുകളെ, തിരുത്തലുകളെ -കയ്യും, കണ്ണും, ചെവിയും,മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ് എന്നാണ് ആശംസ കുറിപ്പിനൊപ്പം പ്രിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാര്‍ കുറിച്ചത്.