Friday, August 14

അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവ് !!! ആശങ്കയിൽ സിനിമാലോകം

Pinterest LinkedIn Tumblr +

പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് പോസറ്റീവ് ആണെന്ന് കുറച്ച് മുൻപ് വാർത്തകൾ വന്നിരുന്നു. താരം തന്നെ ട്വിറ്ററിൽ കൂടിയാണ് വാർത്ത അറിയിച്ചത്. ഇപ്പോൾ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവ് ആണെന്ന് അഭിഷേക് ബച്ചൻ സ്ഥിരീകരിച്ചിരിക്കുകയാണ്

അമിതാഭ് ബച്ചൻ നേരത്തെ കുറിച്ച ട്വീറ്റ് :

” ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഇപ്പോൾ ആശുപത്രിയിൽ ആണ്. മറ്റ് ബന്ധുക്കളെയും സ്റ്റാഫുകളെയും ടെസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ റിസൽറ്റിനായി കാത്തു നിൽക്കുന്നു. എന്റെ അടുത്ത് അവസാന 10 ദിവസം സമ്പർക്കം പുലർത്തിയവർ ദയവ് ചെയ്ത് കോവിഡ് ടെസ്റ്റ് ചെയ്യണം” അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

ബച്ചൻ കുടുംബത്തിന്റെ ഈ വാർത്തയെ ഏറെ സങ്കടത്തോടെയാണ് സിനിമാ ലോകം എതിരേറ്റത്. ഇരുവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിലാണ് സിനിമാലോകം

“Lucifer”
Loading...
Share.

About Author

Comments are closed.