നടൻ ആന്റണി വർഗ്ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി, എളവൂർ സ്വദേശി ആയ ജിപ്സൺ ആണ് അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത്. എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം, വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കുടുത്തുള്ളൂ.
ഞങ്ങളുടെ കുടുംബം വലുതായി, സഹോദരിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു എന്ന് പറഞ്ഞാണ് ആന്റണി സഹോദരിക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജനുവരി പതിനാറിന് കരയാംപറംബ് സെന്റ് ജോസഫ് പള്ളിയിൽ വെച്ചായിരുന്നു അഞ്ജലിയുടെയും ജിപ്സണിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ടോവിനോ, ഐ.എം വിജയൻ, അപ്പാനി ശരത്ത്,ടിറ്റോ വിൽസൺ തുടങ്ങിയ താരങ്ങൾ ചടങ്ങിൽ എത്തിയിരുന്നു.