നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആസിഫ് അലിയും നിവിന്‍ പോളിയും അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ലുലു മാളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ആളുകള്‍ നല്കുന്ന സ്വീകാര്യതയെക്കുറിച്ചും ആസിഫ് അലി പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.
ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്നാണ് ആസിഫ് അലി പറഞ്ഞത്. ലുലു മാളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് പറഞ്ഞു. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തീയറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്. താനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഒരു സിനിമ ചെയ്യുകയാണ്. ഷൈന്‍ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകര്‍ക്ക് വേണ്ടി, തീറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍. ഏറ്റവും മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്കാന് തന്നെ കൊണ്ടാവുന്ന രീതിയില്‍ ശ്രമിച്ചിട്ടുണ്ടെന്നും നിവിന്‍ പറഞ്ഞു.