മമ്മൂട്ടി നായകനായി എത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം റോഷാക്കില്‍ ആസിഫ് അലിയും. ദുബായില്‍ നടക്കുന്ന റോഷാക്കിന്റെ അവസാന ഷെഡ്യൂളിലാണ് ആസിഫ് അലി ജോയിന്‍ ചെയ്തത്. ആസിഫ് അലി ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
നിസ്സാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണം റിലീസായാകും ചിത്രം തീയറ്ററുകളില്‍ എത്തുക. ഷറഫുദ്ദീന്, ജഗദീഷ് , ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.
നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് വൈറലായിരുന്നു. ചോര കലര്‍ന്ന മുഖം മൂടി ധരിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ടൈറ്റില്‍ ലുക്കിലുള്ളത്. വ്യത്യസ്തത നിറഞ്ഞ ചിത്രത്തിന്റെ ടൈറ്റിലും ശ്രദ്ധിക്കപ്പെട്ടിരുന്നു,