ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിനെ അഭിനയിപ്പിക്കാൻ സാധിക്കാത്ത സങ്കടം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫറിൽ അഭിനയച്ചതോട് കൂടി സന്തോഷമായി തീർന്നതിന്റെ ആഹ്ലാദത്തിലാണ് നടൻ ബാല. പൃഥ്വിരാജിന്റെ കരിയറിൽ വഴിത്തിരിവായ പുതിയ മുഖത്തിലും ലാലേട്ടന്റെ കരിയറിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായ പുലിമുരുകനിലും ഭാഗമായിരുന്ന ബാല ഇരുവരും ഒന്നിക്കുന്ന ലൂസിഫറിലും ഭാഗമായതിന്റെ സന്തോഷത്തിലാണ്. “ഇത്രയും സ്റ്റാറുകൾക്ക് ഒപ്പം സൂപ്പർസ്റ്റാർ മോഹൻലാലും ഒന്നിക്കുമ്പോൾ ഇതൊരു ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും ചിത്രത്തിൽ ഉണ്ടാകും. ഒരു ഫെസ്റ്റിവലിൽ ഒരു പടം ഇറങ്ങാം. പക്ഷേ എന്നാണോ ലൂസിഫർ ഇറങ്ങുന്നത്, അന്നാണ് ഫെസ്റ്റിവൽ എന്നാണ് എന്റെ ഒരു അഭിപ്രായം.” ബാല പറഞ്ഞു.