സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെ സന്ദര്‍ശിച്ച് നടന് കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും. എം.വി ഗോവിന്ദന്റെ വീട്ടിലെത്തിയാണ് ഇരുവരും സന്ദര്‍ശിച്ചത്. ഫേസ്ബുക്കിലൂടെ സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം അറിയിച്ചത്. കലയും പ്രത്യയശാസ്ത്രവും സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണെന്നും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.
സഖാവ് എം.വി ഗോവിന്ദന് മാഷിനും പത്നി ശ്രീമതി പി കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം എന്നു പറഞ്ഞാണ് സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്ന സ്ഥാനാരോഹണമാണിതെന്നും സന്തോ് ടി കുരുവിള കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം. വി ഗോവിന്ദന് തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് മാറിയതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി യോഗം എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മന്ത്രി സ്ഥാനം വഹിക്കുന്നതിനിടെയാണ് എം.വി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.