Tuesday, August 4

പന്ത്രണ്ടാം ക്ലാസ്സിലെ തന്റെ മാർക്ക് പുറത്തുവിട്ട് നടൻ മാധവൻ; ഇത് മാർക്ക് കുറഞ്ഞവർക്ക് ഒരു പ്രചോദനം

Pinterest LinkedIn Tumblr +

തമിഴ് സിനിമയിലും പാൻ ഇന്ത്യൻ സിനിമയിലും തിളങ്ങി നിൽക്കുന്ന നടനാണ് മാധവൻ. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ സെലെക്ടിവായ മാധവന്റെ ഈ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇരുധിസുട്രു, വിക്രം വേദ, ബ്രീത് എന്നിവ ഉദാഹരണങ്ങളാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി എഫക്ട് ലോക്ക് ഡൗൺ കഴിയുന്നതോട് കൂടി തീയറ്ററുകളിൽ എത്തും.

ഇന്ത്യയിലൊട്ടാകെ പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ റിസൾട്ട് പുറത്തു വന്നിരിക്കുന്ന സമയമാണിത്. അതോടൊപ്പം തന്റെ പന്ത്രണ്ടാം ക്ലാസ്സിലെ മാർക്കും പുറത്തുവിട്ടിരിക്കുകയാണ് മാധവൻ. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നേടിയവരേയും പ്രതീക്ഷ നിലനിർത്തിയ ഏവരെയും അഭിനന്ദിച്ച താരം മാർക്ക് കുറഞ്ഞവരോടായി പറഞ്ഞത് തനിക്ക് പന്ത്രണ്ടാം ക്ലാസ്സിൽ വെറും 58 ശതമാനമാണ് ലഭിച്ചതെന്നും കളി ഇനിയും തുടങ്ങിയിട്ടില്ല എന്നുമാണ്.

ചെറിയൊരു ടെലിവിഷൻ ആക്ടർ എന്ന നിലയിൽ നിന്നും തുടങ്ങിയ മാധവൻ ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറെ വില കല്പിക്കപ്പെടുന്ന നടനാണ്. അനുഷ്ക, അഞ്ജലി എന്നിവരോടൊപ്പമുള്ള നിശബ്ദം, ശ്രദ്ധ ശ്രീനാഥിനൊപ്പമുള്ള മാരാ എന്നിവയാണ് മാധവന്റെ പുതിയ ചിത്രങ്ങൾ.

“Lucifer”
Loading...
Share.

About Author

Comments are closed.