ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് നടന് നിവിന്‍ പോളി പറഞ്ഞത് ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍. പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളജില്‍ എത്തിയപ്പോഴാണ് നിവിന്‍ പോളി ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് പറഞ്ഞത്. സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് താനെന്നും സ്കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ടെന്നും നിവിന്‍പോളി പറഞ്ഞു. കൈയടികളോടെയാണ് നിവിന്‍ പോളിയുടെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്.
കോളജ് കാലത്തെ സൗഹൃദത്തിന് ഒരു പ്രത്യേകതയുണ്ടെന്നും അത് എപ്പോഴും നിലനിന്ന് പോകാനുള്ള സാധ്യതയുണ്ടെന്നും നിവിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ഉയര്‍ന്നത്. നമുക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ചിലപ്പോള്‍ വീട്ടുകാരോ ബന്ധുക്കളോ ഉണ്ടാകില്ല. അപ്പോള്‍ നമ്മുടെ തോളത്ത് കൈയിട്ട് കൂടെയുണ്ടാകുക കൂട്ടുകാരായിരിക്കും. അങ്ങനെ കൂടെ നിന്നവരെ മറക്കാതിരിക്കണമെന്നും അവര്‍ക്കൊരു പ്രശ്നമുണ്ടാകുമ്പോള്‍ ചങ്ക് പറിച്ച് കൂടെ നില്‍ക്കണമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ ഹൈപ്പോടെയാണ് സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മറ്റും ഇതിനോടകം പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. പക്കാ കോമഡി ചിത്രമായിട്ടാണ് സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവീന്‍ ഭാസ്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്വിന് അഗസ്റ്റിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന് എം ആര്, ആക്ഷന്‍- അലന് അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍- ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വിവേക് രാമദേവന്, പിആര്‍ഒ- ശബരി.