നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍ തുടങ്ങി. ജനുവരി 20 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ജോയിന്‍ ചെയ്തിരിക്കുകയാണ്.
ചിത്രത്തില്‍ നിവിന്‍ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്. നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് എന്‍പി42 എന്ന് താത്പക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്.നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മെല്‍വി ജെ ആണ് കോസ്റ്റിയൂം. സംഗീതം മിഥുന് മുകുന്ദന്. നിഷാദ് യൂസഫാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മേക്കപ്പ്-ലിബിന് മോഹനന്, അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്സ്- ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്ട്രോളര് – റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്ട്രോളര് – അഗ്നിവേശ്, ഡിഒപി അസോസിയേറ്റ് രതീഷ് മന്നാര്‍.