ജനുവരി 25നാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന പത്താന് തീയറ്ററില്‍ എത്തുന്നത്. പത്താന്റെ റിലീസ് മാറ്റിവയ്ക്കാമോ എന്ന് ചോദിച്ച ആരാധകന് ഷാരൂഖ് ഖാന് നല്കി മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹമായതിനാല്‍ പത്താന് റിലീസ് മാറ്റിവയ്ക്കാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. പത്താന് റിലീസിന് മുന്നോടിയായി ട്വിറ്ററില്‍ ആസ്ക് മി എനിതിംഗ് സെക്ഷനിലാണ് ഷാരൂഖ് ഖാന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
താന്‍ ജനുവരി 25ന് വിവാഹിതാകുകയാണെന്നും പത്താന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്ടപ്പെടാതിരിക്കാന്‍ ചിത്രത്തിന്റെ റിലീസ് മാറ്റാമോ എന്നുമായിരുന്നു ആരാധകന് ചോദിച്ചത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം നിങ്ങള്‍ ജനുവരി 26ന് വിവാഹം കഴിക്കണമെന്നും ഇത് ഒരു അവധി ദിവസം കൂടിയാണെന്നുമായിരുന്നു ഷാരൂഖിന്റെ മറുപടി. സമാനമായ ചോദ്യവുമായി മറ്റൊരു ആരാധകനും രംഗത്തെത്തി. അയാള്‍ക്ക് മറുപടിയായി ‘ വിവാഹം കഴിക്കൂ, ഹണിമൂണ്‍ വേളയില്‍ സിനിമ കാണൂക എന്നായിരുന്നു’ ഷാരൂഖ് നല്കിയ മറുപടി.
സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന് സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.