നടിയും അവതാരകുമായ എലീന പടിക്കല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരുമായി എലീനയുടെ വിവാഹം. ഇപ്പോഴിതാ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എലീന.
View this post on Instagram
ബിഎംഡബ്ല്യു 330ഐ ജിടി എം.എസ് പോര്‍ട്ടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 46.85 ലക്ഷം മുതല്‍ 65.88 ലക്ഷം വരെയാണ് ഈ കാറിന്റെ വില. കാറിനൊപ്പം താരം നില്ക്കുന്ന വിഡിയോ വൈറലായിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു എലീന പടിക്കല്‍. ബിഗ് ബോസില്‍ വച്ചാണ് എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. രണ്ട് മതവിഭാഗത്തില്‍പ്പെട്ടതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നുവെന്ന് എലീന പറഞ്ഞിരുന്നു.