അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ലിച്ചി എന്ന കഥാപാത്രമായി എത്തി മലയാളി സിനിമാപ്രേമികളുടെ മനസിൽ അതേ പേരിൽ തന്നെ കയറിക്കൂടിയ താരമാണ് അന്ന രാജൻ. അന്ന രേഷ്മ രാജൻ എന്നാണ് താരത്തിന്റെ മുഴുവൻ പേരെന്നും മലയാളികൾക്ക് ഇവർ അന്നും ഇന്നും ലിച്ചിയാണ്. സിനിമയിൽ എത്തുന്നതിനു മുമ്പ് നഴ്ന് ആയി ജോലി ചെയ്തു വരികയായിരുന്നു താരം. അങ്കമാലി ഡയറീസിനു ശേഷം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി ലിച്ചി അഭിനയിച്ചു.
ഇപ്പോൾ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് അന്ന രാജൻ. നീല നിറമുള്ള സ്ലീവ് ലെസ് ഉടുപ്പിട്ട് ബീച്ചിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ലിച്ചി പങ്കുവെച്ചിരിക്കുന്നത്. ലവ് യുവർസെൽഫ്, സെൽഫ് റെസ്പെക്ട് എന്നീ ടാഗുകളോട് കൂടിയാണ് അന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ലിച്ചിയുടെ പുതിയ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിക്കാമോ എന്നാണ് ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. അടിപൊളി ഫോട്ടോ ആണെന്നും ചങ്ക് പൊളിക്കെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത് .
View this post on Instagram