ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അനുവിന്റെ അവസാനം ഇറങ്ങിയ ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെയാണ്. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം തനിക്ക് അശ്ളീല ചിത്രങ്ങൾ അയക്കുന്നവർക്കെതിരെ ശക്തമായ രീതിയിൽ തന്നെ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.
നിങ്ങളുടെ രഹസ്യഭാഗങ്ങളുടെ ചിത്രങ്ങൾ എനിക്ക് അയച്ചു തരുന്നവരുടെ ശ്രദ്ധക്ക്.. നിർത്തൂ! ബ്ലോക്ക് ചെയ്തു മടുത്തു. പല അക്കൗണ്ടുകളിൽ നിന്നും ദൈവം തന്ന ഏറ്റവും വലിയ സമ്മാനം എന്ന രീതിയിൽ എനിക്ക് ലൈംഗിക അവയവത്തിന്റെ ഫോട്ടോ അയച്ചു തരുന്നവന്റെ ശ്രദ്ധക്ക്.. അടുത്ത തവണ ഞാൻ സൈബർ സെല്ലിൽ തന്നെ കുറിച്ച് പരാതി നൽകും. ഇത്തരം ചിത്രങ്ങൾ സ്ത്രീകൾക്ക് അയച്ചു കൊടുക്കുന്ന എല്ലാ ഞരമ്പുരോഗികളും ഓർക്കുക.. ഇത് അറപ്പല്ലാതെ മറ്റൊന്നും തോന്നിക്കുന്നില്ല.