മലയാളത്തിന്റെ പ്രിയ താരമാണ് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലെ പരിമളമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഭാവന പിന്നീടങ്ങോട്ട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങി. 22 വര്‍ഷമായി സിനിമയില്‍ സജീവമാണ് ഭാവന. ഇതിനിടെ മലയാള സിനിമയില്‍ നിന്ന് പൂര്‍മായി വിട്ടുനിന്ന ഭാവന ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ഭാവനയുടെ വിഡിയോ വൈറലാണ്.
ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോകന്, ഷറഫുദ്ദീന്, അനാര്‍ക്കലി നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊടുങ്ങല്ലൂരാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
അഞ്ച് വര്‍ഷമായി മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡയില്‍ നിരവധി സിനിമകളുടെ ഭാഗമാണ് ഭാവന. ജിനു എബ്രഹാം രചനയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണ്‍ ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2018ലായിരുന്നു കന്നഡ സിനിമാ നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. നിലവില്‍ ബംഗളൂരുവിലാണ് ഇരുവരും താമസിക്കുന്നത്.