കൂടുതലായും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവന അഭിനയരംഗത്തേക്ക് കടന്ന് വന്നത് നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. അതിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സ്വപ്നക്കൂട്, CID മൂസ, ചിന്താമണി കൊലക്കേസ്, ട്വന്റി 20, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, റോബിൻഹുഡ്, ഹാപ്പി ഹസ്ബൻഡ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണിബീ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു ചില പ്രധാന ചിത്രങ്ങൾ. 2017ൽ പുറത്തിറങ്ങിയ ആദം ജൊവാനാണ് മലയാളത്തിൽ നടിയുടേതായി അവസാനമിറങ്ങിയ ചിത്രം. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.
കോവിഡ് മൂലം അടച്ചിട്ടിരുന്ന ജിമ്മിലേക്ക് ഏഴര മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിലാണ് സ്റ്റോറിയായി ജിമ്മിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഭാവന കുറിച്ചിരിക്കുന്നത്.