രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദിയ പർവീൺ. മോഡൽ കൂടിയായ ദിയ ഉത്സവം സൂപ്പർസ്റ്റാർസ് എന്ന ഫ്ളവേഴ്സ് ടിവിയിലെ പ്രോഗ്രാമിലെ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. ആസിഫ് അലി ചിത്രം കുഞ്ഞേൽദോയിലും ദിയ അഭിനയിക്കുന്നുണ്ട്. കാണാകൺമണി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ദിയ യാഴിനി എന്ന ഹൊറർ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. ജയസൂര്യ ചിത്രം കുമ്പസാരത്തിലും ഒരു പ്രധാന കഥാപാത്രത്തെ ദിയ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് കാഞ്ചീപുരം പട്ടിൽ മലയാളിമങ്കയായി എത്തിയിരിക്കുന്ന ദിയയുടെ ചിത്രങ്ങളാണ്.
വനിത മാഗസിന് വേണ്ടി ദിയയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ശ്രീകാന്ത് കളരിക്കലാണ്. കുമരകത്തെ കോക്കനട്ട് ലഗൂണിൽ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മഹാലക്ഷ്മി സിൽക്സാണ് കോസ്റ്റ്യൂം.