Saturday, July 24

നിലവിളക്ക് കഴുകിത്തുടച്ച് തനി മലയാളി വീട്ടമ്മ ലുക്കിൽ ദുർഗ കൃഷ്ണ; വൈറലായി ഫോട്ടോഷൂട്ട്

Pinterest LinkedIn Tumblr +

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുവാനും ഇൻസ്റ്റഗ്രാമിലൂടെ താരം ശ്രമിക്കുന്നു.

സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണ. താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു.

തനി മലയാളി വീട്ടമ്മ ലുക്കിലുള്ള ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. അരുൺ ചേലാടാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാരിയുടുത്ത് ആറ്റിൽ നിലവിളക്ക് കഴുകുന്ന പക്കാ നാടൻ ലുക്കിലുള്ള നടിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.