നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയാണ് നടിയാണ് ഹണി റോസ്. മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ ആണ് ഹണി റോസിന്റെ റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. കഴിഞ്ഞദിവസം ഫ്ലവേഴ്സ് ടിവിയുടെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കാൻ ഹണി റോസ് എത്തിയിരുന്നു. ആ സമയത്താണ് തന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ക്ഷേത്രം ഉള്ളതിനെക്കുറിച്ച് താരം മനസു തുറന്നത്. തനിക്ക് ട്രോൾ കിട്ടാനുള്ള വഴിയാണെന്ന് പറഞ്ഞുകൊണ്ടാണ് ക്ഷേത്രത്തെപ്പറ്റി ഹണി റോസ് പറഞ്ഞു തുടങ്ങിയത്.
തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ തനിക്കു വേണ്ടി ഒരു ചെറിയ ക്ഷേത്രം പണിതതായി പറഞ്ഞതെന്നും താൻ അഭിനയിച്ച ബോയ് ഫ്രണ്ട് എന്ന സിനിമ മുതൽ തന്നെ അയാൾ വിളിക്കാറുണ്ടെന്നും ഹണി റോസ് പറഞ്ഞു. തന്റെ എല്ലാ സിനിമകളും അദ്ദേഹം കാണും. പാണ്ടി എന്നു വിളിക്കണമെന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളതെന്നും അങ്ങനെ വിളിക്കുന്നതാണ് ഇയാൾക്ക് ഇഷ്ടമെന്നും ഹണിറോസ് പറഞ്ഞു.
ഒരു കുഞ്ഞുവാർത്ത വന്നാലും പത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാലും അദ്ദേഹം വിളിക്കുമെന്നും ‘അമ്മാ ഞാൻ കണ്ടു, ഹാപ്പിയായി’ എന്നൊക്കെ വിളിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യുന്നവരെ അവർക്ക് ഭയങ്കര സ്നേഹമാണ്. ഒരു ദിവസം പറഞ്ഞു, ഒരു അമ്പലം ഉണ്ടാക്കിയിട്ടുണ്ട്. അവിടുത്തെ പ്രതിഷ്ഠ താനാണെന്നും പറഞ്ഞു. എല്ലാ തവണയും പിറന്നാളിന് കൃത്യമായി വിളിക്കുമെന്നും അവിടെയുള്ള നാട്ടുകാർക്ക് പായസം കൊടുത്തെന്ന് പറഞ്ഞ് ആശംസകൾ നേരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക തരം സ്നേഹമുള്ള ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ഹണിറോസ് പറഞ്ഞു. ഫോൺകോളിലൂടെ മാത്രമാണ് ആ സൗഹൃദം നിലനിൽക്കുന്നതെന്നും അത് ഒരു അനുഗ്രഹമായാണ് കരുതുന്നതെന്നും ഹണിറോസ് പറഞ്ഞു.