അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. 2018 ല്‍ ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു.
ഇപ്പോഴിതാ പാര്‍ട്ടിവെയര്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച നെക്ലേസാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
ശ്രീദേവിയുടെ മരണശേഷമാണ് ജാന്‍വി കപൂര്‍ അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രം ധഡക്ക് മികച്ച വിജയം നേടിയിരുന്നു. ഇഷാന് ഖട്ടാറായിരുന്നു ചിത്രത്തില്‍ ജാന്‍വിയുടെ നായകന്.