സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടിയാണ് കിയാര അദ്വാനി. അടുത്തിടെയാണ് നടന് സിദ്ധാര്‍ത്ഥ് മല്ഹോത്രയപുമായി കിയാരയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇപ്പോഴിതാ കിയാരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ച താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
ചുവന്ന നിറത്തിലുള്ള ഹൈ സ്ലീവ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. മുംബൈയില്‍ നടന്ന ഒരു അവാര്‍ഡുദാന ചടങ്ങിലാണ് താരം ഗ്ലാമറസായി എത്തിയത്, ആക്സസറീസ് ഒന്നുമില്ലാതെയാണ് കിയാര ഗൗണ്‍ സ്റ്റൈല്‍ ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു കിയാരയും സിദ്ധാര്‍ത്ഥും വിവാഹിതരായത്.
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിവാഹചടങ്ങുകള്‍ നടന്നത്. 2020 ല്‍ പുറത്തിറങ്ങിയ ‘ഷെര്‍ഷ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. ഗോവിന്ദ നാം മേരയാണ് കിയാര അവസാനമായി അഭിനയിച്ച ചിത്രം. കാര്‍ത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമ.