ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ. സിനിമയിൽ സജീവമാകുന്നതിന് ഒപ്പം തന്നെ സോഷ്യൽമീഡിയയിലും സജീവമാണ് താരം. തന്റെ മനോഹരമായ ഫോട്ടോകളും വീഡിയോകളും മീര ജാസ്മിൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കൂടാതെ സിനിമാവിശേഷങ്ങൾക്ക് ഒപ്പം വ്യക്തിപരമായ വിശേഷങ്ങളും താരം പങ്കുവെക്കുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ മീര ജാസ്മിൻ പങ്കുവെച്ച ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്. വളരെ ഹോട്ട് ആയിട്ടുള്ള സെക്സി ലുക്കിലുള്ള ചിത്രമാണ് മീര പങ്കുവെച്ചത്. വെളുത്ത നിറത്തിലുള്ള, നീളൻ കൈയുള്ള, കഴുത്ത് ഇറങ്ങിയ ഒരു ടി-ഷർട്ട് ധരിച്ച് നിൽക്കുന്ന ചിത്രമാണ് മീര പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ലോഹിതദാസ് ഒരുക്കിയ ‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് മീര ജാസ്മിൻ. ദിലീപിന്റെ നായികയായി മലയാളസിനിമയിലേക്ക് എത്തിയ താരം പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് എന്നിവരുടെ നായികയായി വിവിധ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ദേശീയ അവാർഡ് ജേതാവ് കൂടിയാണ് താരം. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘മകൾ’ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് മീര ജാസ്മിൻ.
സിനിമയിലേക്കുള്ള രണ്ടാം വരവിനു പിന്നാലെ ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കാറുണ്ട് താരം. ഇടയ്ക്ക് ജിമ്മിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ എന്ന് കുറിച്ചായിരുന്നു മീര പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മീര ജാസ്മിൻ നായികയായി എത്തിയ ‘മകൾ’ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ.