രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. ചിത്രത്തില്‍ മൈഥിലുടെ പ്രകടനം പ്രശംസ നേടിയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താന്‍ അമ്മ ആകാന്‍ പോകുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
View this post on Instagram
തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ”ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
പത്തനംതിട്ട കോന്നി സ്വദേശിനിയാണ് ബ്രെറ്റി ബാലചന്ദ്രന് എന്ന മൈഥിലി. ഗായികയുമാണ് താരം. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ലോഹം. ആന്‍ഡ്രിയ ആയിരുന്നു നായിക. അജ്മല്‍, വിജയ രാഘവന്, സിദ്ധിഖ്, അബു സലിം തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം കൂടിയാണിത്.