സോഷ്യൽ മീഡിയയിൽ സജീവമാണ് ചലച്ചിത്ര താരം നവ്യ നായർ. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ കാർ സ്വന്തമാക്കിയ സന്തോഷമാണ് നവ്യ നായർ ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ‘കൂപ്പർ കൺട്രിമാൻ’ ആണ് നവ്യ കഴിഞ്ഞയിടെ സ്വന്തമാക്കിയത്. മകനൊപ്പമാണ് പുതിയ കാർ സ്വന്തമാക്കാൻ നവ്യ നായർ എത്തിയത്.
ഇന്ത്യയിൽ മിനി കൺട്രിമാൻ കാറുകളുടെ വില നാൽപത് ലക്ഷത്തിന് മുകളിലാണ്. ഫൈവ് സീറ്റർ ആയ കാറിന് 1998 സിസിഎൻജിനാണുള്ളത്. ‘പുതിയ കാർ, കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം’ – എന്ന കുറിപ്പോടു കൂടിയാണ് നവ്യ കാറിന്റെ ചിത്രങ്ങൾ പങ്കു വെച്ചത്.
വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു നവ്യ നായർ. എന്നാൽ, ടെലിവിഷൻ ഷോകളിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.
View this post on Instagram