ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആര്‍ഭാടമായാണ് വിവാഹം നടന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന് ശേഷം കൊച്ചിയിലെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഹണിമൂണ്‍ ആഘോഷിക്കാന്‍ തായ്ലന്ഡില് എത്തിയിരിക്കുകയാണ് ഇരുവരും. ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
View this post on Instagram
വിഘ്നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ തായ്ലന്ഡില് നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. തായ്ലന്ഡ് യാത്രക്കിടെ ഫ്ളൈറ്റില്‍ ആരാധകര്‍ക്കൊപ്പം ഇരുവരും പോസ് ചെയ്ത ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയന്‍താരയും വിവാഹിതരായത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.