മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്സേന. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നേഹ. കന്നടയിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ തുളു, തമിഴ്, ഹിന്ദി ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഒത്തിരിയേറെ കഷ്ടപ്പാടുകൾ സഹിച്ച് തന്നെയാണ് ഈ ഒരു ഉയരത്തിൽ എത്തിയതെന്ന് വെളിപ്പെടുത്തുയിരിക്കുകയാണ് താരം. കൗമുദിക്ക് നൽകിയൊരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ഒരു മിഡിൽ ക്ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ വിദഗ്ധയായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോർഡ് എക്സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം പോകും. ഞാനൊരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത്.