കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടി നിമിഷ സജയൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഒരു ഡ്രോയിംഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പുറംതിരിഞ്ഞിരിക്കുന്ന നഗ്നയായ ഒരു സ്ത്രീയാണ് നിമിഷ വരച്ച ചിത്രത്തിലുള്ളത്. എന്നാൽ, സോഷ്യൽമീഡിയ സദാചാരക്കമ്മിറ്റിയെ ചൊടിപ്പിച്ചത് അതിനൊപ്പം താരം കുറിച്ച വരികളാണ്.
‘ചില രാത്രികളിൽ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണുകൾ അടഞ്ഞിരിക്കുകയാണ്, പക്ഷേ എന്റെ തല നിറയെ നീയാണ്’ – ചിത്രത്തിന് ഒപ്പം ഈ വരികളാണ് നിമിഷ കുറിച്ചത്. കാമം നിറഞ്ഞ ഈ വരികളാണ് ചില സദാചാരക്കാർക്ക് ദഹിക്കാതെ പോയത്.
പക്ഷേ, ഇത് ആദ്യമായല്ല നിമിഷ തന്റെ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കു വെയ്ക്കുന്നത്. നേരത്തെയും സമാനമായ രീതിയിലുള്ള ചിത്രരചനകൾ താരം പങ്കുവെച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളുടെയും താഴെ കമന്റ് ബോക്സ് ഓഫ് ആയിരിക്കും.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram