അഭിനയം കൊണ്ടും കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പുകൊണ്ടും നിലപാടുകൊണ്ടും ശ്രദ്ധേയയാണ് നടി പാര്‍വതി തിരുവോത്ത്. വളരെ ചുരുക്കം സിനിമകളിലാണ് താരം വേഷമിടുന്നതെങ്കിലും പാര്‍വതി അവതരിപ്പിക്കുന്നത് പ്രാധാന്യമുള്ള കഥാപാത്രത്തെയായിരിക്കും.
View this post on Instagram
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരും. ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ സ്കൈ ഡൈവിംഗിലും ഒരു കൈ നോക്കിയിരിക്കുകയാണ് പാര്‍വതി. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദുബായിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ദൃശ്യങ്ങള്‍ക്ക് കമന്റുമായി എത്തിയത്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രത്തീന സംവിധാനം ചെയ്ത പുഴുവാണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിര്‍ണായകമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്. സിനിമ പങ്കുവച്ച ആശയത്തിനൊപ്പം പാര്‍വതിയുടെ പ്രകടനവും കൈയടി നേടുകയാണ്.