റാണ ദഗ്ഗുബാട്ടിയും സായി പല്ലവിയും ഒന്നിക്കുന്ന വിരാട പര്‍വ്വം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കുര്‍ണൂളില്‍ നടന്നു. മഴ വകവയ്ക്കാതെ നിരവധി പേരാണ് സായി പല്ലവിയേയും റാണയേയും കാണാന്‍ തടിച്ചുകൂടിയത്.
Despite of heavy rains @RanaDaggubati and @Sai_Pallavi92
Showed up at the Grand Trailer Launch Event of #VirataParvam @ KURNOOL 💥 💥Watch Live ▶️https://t.co/yBNOh99Oxw#VirataParvamTrailer@venuudugulafilm @laharimusic @SureshProdns @SLVCinemasOffl pic.twitter.com/mrxcxCM48O
— Ramesh Bala (@rameshlaus) June 5, 2022
മഴവകവയ്ക്കാതെ പ്രേക്ഷകരോട് സംസാരിക്കുന്ന സായി പല്ലവിയുടെ വിഡിയോ വൈറലായി. സായി സംസാരിക്കുന്നതിനിടെ കുടപിടിച്ചുകൊടുക്കുന്ന റാണയേയും വിഡിയോയില്‍ കാണാം.
വേണു ഉഡുഗുലയാണ് വിരാട പര്‍വ്വം സംവിധാനം ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റാണയേയും സായിയേയും കൂടാതെ പ്രിയാമണി, നവീന്‍ ചന്ദ്ര, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.