ജയിലിലെ വാസത്തിലൂടെ തന്നിലെ വ്യക്തിയെ മാറ്റിയെടുക്കുവാൻ കഴിഞ്ഞുവെന്ന് നടി ശാലു മേനോൻ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും തുറന്ന് പറഞ്ഞ് ശാലു മേനോൻ. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്പ്പത്തിയൊമ്ബതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം..