നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് താരത്തെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഡിസംബര്‍ അവസാനത്തോടെയായിരുന്നു അമ്മയാകാന്‍ പോകുന്ന സന്തോഷം താരം പങ്കുവച്ചത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര് പങ്കെടുത്തിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ജോജു നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് ഷംന ഒടുവില്‍ അഭിനയിച്ചത്.