Friday, November 22

ആകാശഗംഗയിലെ ആ ന്യൂഡ് രംഗം മോശമായി തോന്നിയില്ല, വേണ്ടിവന്നാൽ ഇനിയും അഭിനയിക്കും;മനസ്സ് തുറന്ന് ശരണ്യ

Google+ Pinterest LinkedIn Tumblr +
“Asif”

വിനയന്‍ ഒരുക്കിയ ഹൊറര്‍ കോമഡി എന്റര്‍ടെയ്നര്‍ ആകാശഗംഗ 2 തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങൾ നേടിയിരിക്കുകയാണ്. ആകാശഗംഗയുടെ ആദ്യ ഭാഗത്ത് മയൂരിയുടെ ഗംഗ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ആകാശഗംഗ 2 വില്‍ ആദ്യത്തേതിലും ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഗംഗയുടെ വരവ്. നടി ശരണ്യ ആനന്ദാണ് ആകാശഗംഗ 2വില്‍ ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചത്.

കത്തിക്കരിഞ്ഞ രൂപത്തില്‍ കോസ്റ്റ്യൂം പ്രശ്‌നമായിരുന്നതിനാല്‍ അല്‍പ്പം ഗ്ലാമറസായി അഭിനയിക്കേണ്ടി വന്നത് മോശമായി തോന്നിയിട്ടില്ലെന്നാണ് താരമിപ്പോൾ പറയുന്നത്. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത് എന്നും അതിനാല്‍ കോസ്റ്റ്യും ഉപയോഗിക്കാന്‍ പരിമിതിയുണ്ടെന്നും അല്‍പ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്നും വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞതായി ഇപ്പോൾ താരം പറയുകയാണ്. എന്നാൽ ആ മേക്കോവർ ഒരിക്കലും ശരണ്യയെ മോശമായി ബാധിക്കില്ല എന്ന ഉറപ്പും വിനയൻ സാർ നൽകിയതായി താരം പറയുന്നു. മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്‌സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല എന്നും അതിനാലാണ് കുടുംബ പ്രേക്ഷകർ ഈ ചിത്രത്തെ ഏറ്റെടുത്തതെന്നും ശരണ്യ പറയുന്നു. കഥാപാത്രത്തിന്റെ സന്ദര്‍ഭത്തിന് ന്യൂഡിറ്റി അത്യാവശ്യമാണെന്നുണ്ടെങ്കിൽ ഇനിയും ചെയ്യുവാൻ മടിയില്ലെന്ന് മനോരമയുമായുള്ള അഭിമുഖത്തിൽ ശരണ്യ പറഞ്ഞു.

“Lucifer”
Share.

About Author

Comments are closed.