ശ്രിയ ശരണെ അറിയാത്ത സിനിമ സ്നേഹികൾ വളരെ കുറവാണ്. രജനികാന്ത്, ചിരഞ്ജീവി, മഹേഷ് ബാബു, വിജയ്, വിക്രം, ധനുഷ് എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു നർത്തകി കൂടിയായ ശ്രിയ ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി സ്ഥിരം സംവദിക്കാറുണ്ട്. ഭർത്താവ് ആന്ദ്രേയ് കോസ്ച്ചീവിനൊപ്പമാണ് താരം മിക്കവാറും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ളത്.
യോഗയും കോറോണയെ കുറിച്ച് ഡോക്ടർമാരുമായുള്ള ലൈവ് കൂടിക്കാഴ്ചകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയ നായികയുടെ ഒരു യോഗ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഗംഭീര പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മോഡലിങ്ങിൽ തിളങ്ങിനിന്ന ശ്രീയ 2001 ൽ ആയിരുന്നു തെന്നിന്ത്യൻ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. ഇഷ്ടം എന്ന തെലുങ്ക് സിനിമ ആയിരുന്നു ശ്രീയയുടെ ആദ്യ സിനിമ.പിന്നീട് ഹിന്ദി, കന്നഡ,മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം.പിന്നീട് മോഹൻലാൽ നായകനായ കാസനോവയിലും നായികയായി അഭിനയിച്ചു. കാർത്തിക് നരൈൻ നായകനാകുന്ന നരകാസുരൻ എന്ന ചിത്രമാണ് ശ്രീയയുടേതായി വരുവാനിരിക്കുന്ന പുതിയ സിനിമ.