മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശ്രീലയ വീണ്ടും വിവാഹിതയായി. റോബിനാണ് വരൻ. 2017ൽ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയുമായി വിവാഹിതയായിരുന്ന ശ്രീലയ പിന്നീട് വിവാഹമോചനം നേടിയിരുന്നു. സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ്. മഴവിൽ മനോരയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടുന്നത്. കുട്ടിയും കോലും എന്ന സിനിമയിലാണ് ശ്രീലയ ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയൽ തന്നെയാണ് താരത്തിന്റെ പ്രധാന തട്ടകം. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.