കല്യാണം കഴിഞ്ഞു ഒരു കുഞ്ഞ് ഒക്കെയായാൽ അഭിനയരംഗത്ത് നിന്നും വിട പറയുന്നവരാണ് ഒട്ടു മിക്ക നടിമാരും. അവർക്കിടയിൽ വ്യത്യസ്ഥയായിരിക്കുകയാണ് നടി ശിവദ. സു സു സുധി വാത്മീകം’, ‘ഇടി’, ‘ലൂസിഫര്‍’ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ നേടിയ നടി ശിവദ കഴിഞ്ഞ ഓണനാളിലാണ് താൻ അമ്മയായ വിവരം ആരാധകരുമായി സോഷ്യൽ മീഡിയ മുഖേന പങ്കുവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിൻ്റെ സന്തോഷം നടി പങ്കുവെച്ച ശേഷം ചുരുക്കം ചില പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ പ്രസവ ശേഷം സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രസവശേഷമുണ്ടായ സ്വാഭാവികമായ ശാരീരിക മാറ്റങ്ങളിൽ മാറ്റം വരുത്തി പഴയ പടിയാകാനുള്ള ഒരുക്കത്തിലാണ് താരം. ഇതിനായി ജിമ്മിൽ വര്‍ക്കൗട്ട് തുടങ്ങിയ വിവരവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മക്കൊപ്പം ‘വർക്ക് ഔട്ട്’ ചെയ്യുന്ന മകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കേരളകഫേ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ലിവിങ് റ്റുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തിയിരുന്നു. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറി. തുടർന്ന് സു സു സുധി വാത്മീകത്തിൽ ജയസൂര്യയ്ക്കൊപ്പം നായികയായി. ഇതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാവുകയായിരുന്നു താരം. പിന്നീട് ഇടി എന്ന ചിത്രത്തിലും ശിവദ ജയസൂര്യയുടെ നായികയായെത്തി.