വെള്ളിമൂങ്ങ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് വീണ നായർ. പിന്നീടും നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടിയാണ്. മികച്ചൊരു നർത്തകി കൂടിയായ വീണ നായരുടെ ഭർത്താവ് സ്വാതി സുരേഷ് ഭൈമിയും നല്ലൊരു ഗായകനും നർത്തകനുമാണ്. ധൻവിൻ എന്നൊരു മകനും ഇവർക്കുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2വിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുവാനും നടിക്ക് കഴിഞ്ഞു. ബിഗ് ബോസിലൂടെ വീണയുടെ പ്രിയ സുഹൃത്തുക്കളിൽ ഒരാളായി തീർന്നയാളാണ് ടിക് ടോക് സ്റ്റാർ ഫുക്രു. ഇരുവരും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
View this post on Instagram