മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ സംഭാവന നൽകിയ സത്താറിന്റെ വേര്‍പാട് മലയാള സിനിമാലോകത്തെ ഒന്നാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കരള്‍ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിക്കുന്നത്. 67 വയസ്സായിരുന്നു.1975ല്‍ എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവന്നത്.
ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ സങ്കടം കാണിക്കുന്നുവെന്ന് വിമര്ശിച്ച്സീരിയല്- സിനിമാതാരം ആദിത്യന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ദേയമാകുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ evide എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും🙏 എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വര 🙏 ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ, ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം🙏 അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ🙏🙏🙏🙏🙏🙏🙏🙏🙏🙏