ഇന്ത്യയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഐ ടി നയം മൂലം ഇന്ന് മുതൽ പ്രവർത്തിക്കുകയില്ല എന്നൊരു വാർത്ത ഇന്നലെ മുതൽ എങ്ങും നിറഞ്ഞു നിന്നിരുന്നു. അതിനിടയിൽ നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ പങ്ക് വെച്ച ഫോട്ടോസ് ശ്രദ്ധേയമാകുകയാണ്. ഫോട്ടോസിനേക്കാളും അതിന് നൽകിയ ക്യാപ്ഷനുകളാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ചത് ‘ഇൻസ്റ്റാഗ്രാം ഇവിടെ ഒക്കെ തന്നെ ഉണ്ടല്ളോ’ എന്നും ഫേസ്ബുക്കിൽ കുറിച്ചത് ‘ഫേസ്ബുക്ക് ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ’ എന്നുമാണ്.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അഹാന കൃഷണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ പുത്രിയാണ് താരം. ടോവിനോയ്ക്കൊപ്പം അഭിനയിച്ച ലൂക്കയാണ് അഹാനയുടെ കരിയർ ബ്രേക്ക് ചിത്രം. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram