ഓണചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ലവ്, ആക്ഷൻ, ഡ്രാമയിലെ ‘ഓൺ ദി ഫ്ലോർ ബേബി’ എന്ന ഗാനത്തിനാണ് മലയാളി ഇന്ന് ഏറ്റവും കൂടുതൽ ചുവട് വക്കുന്നത്. നൃത്തം ചെയ്യാൻ ഇഷ്ടമുള്ളവരെല്ലാവരും ട്രൈ ചെയ്ത ഈ ഗാനത്തിൽ നായകനായ നിവിൻ പോളിയും, അജു വർഗീസും, സംവിധായകനായ ധ്യാൻ ശ്രീനിവാസനും സ്ക്രീനിൽ പലപ്പോഴായി മിന്നി മറഞ്ഞിരുന്നു.
ലൂക്ക നായിക അഹാന കൃഷ്ണയാണ് ഇപ്പോൾ ‘ഓൺ ദി ഫ്ലോർ ബേബി’യുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെസ്റ്റേൺ ഗാനത്തിന് ചുവടു വച്ച ശേഷമാണ് അഹാന ‘ഓൺ ദി ഫ്ലോർ ബേബിയുമായി എത്തുന്നത്’. പക്ഷേ ഈ വീഡിയോ തികച്ചും വത്യസ്തമാണ്.