തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്.മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മർമ്മ പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂക്കയോടൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമിച്ചത്.
അഹാന കൃഷ്ണകുമാർ ആണ് ചിത്രത്തിൽ ഒരു നായികയായെത്തിയത്. ചിത്രത്തിൽ ആനി ടീച്ചർ എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത് .ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അഹാന പങ്കുവെച്ച ചിത്രവും പോസ്റ്റും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .” ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്ലാസ്മേറ്റ്സ് റിലീസ് ആകുന്നത് .പൃഥ്വിരാജിനോട് ഏറെ ആരാധന ഉള്ള വ്യക്തിയായിരുന്നു ഞാൻ .ആ സമയത്ത് ഞാൻ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു അദ്ദേഹത്തെക്കാൾ അഞ്ചു വയസ്സ് പ്രായം കൂടുതലുള്ള, അദ്ദേഹത്തിൻറെ ടീച്ചറായി എനിക്ക് അഭിനയിക്കാൻ സാധിക്കുമെന്ന് ,അഹാന കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു .ചിത്രത്തിൽ അശ്വിൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.അശ്വിന്റെ ടീച്ചറായ ആനി മിസ്സിനെയാണ് അഹാന ചിത്രത്തിൽ അവതരിപ്പിച്ചത്.