വാർത്ത അവതാരകയായി എത്തി പിന്നീട് അഭിനേതാവായി അരങ്ങേറി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കൃഷ്ണകുമാർ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിങ്ങനെ നാല് പെൺമക്കൾ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെ സെൽഫ് ക്വാറടൈയിനിൽ ആണ്. ചിലർ പാചകം ചെയ്തും ചിലർ വ്യായാമങ്ങൾ ചെയ്തും മറ്റുചിലർ വീടും പരിസരവും ശുചിയാക്കിയും വീട്ടുജോലികൾ ചെയ്തും സമയം ചെലവഴിക്കുന്നു. ഇതെല്ലാം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.
ഇതിനിടെ കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ പഴയ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു. “ഒരിക്കൽ” എന്ന ക്യാപ്ഷനോട് കൂടി സിന്ധു കൃഷ്ണകുമാർ പോസ്റ്റ് ചെയ്ത ചിത്രത്തിൽ അഹാനയേയും കാണുവാൻ സാധിക്കും. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഈ ക്വറന്റൈൻ കാലത്ത് യുവതാരം അഹാന കൃഷ്ണകുമാറും സഹോദരിമാരും സമയം ചെലവഴിക്കുന്നത് നൃത്തം ചെയ്തതാണ്. അഹാനയുടെയും കുടുംബത്തിന്റെയും നിരവധി വീഡിയോകൾ ആരാധകർ ആസ്വദിക്കാറുണ്ട്. ഇതിനിടെ കൃഷ്ണകുമാര്‍ തന്നെ അഭിനയിച്ച ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ രംഗം പുനരാവിഷ്കരിച്ചിരിക്കുക ഉണ്ടായി താരവും മകൾ ദിയയും. കൃഷ്ണ കുമാറിനൊപ്പം മകൾ ദിയ ജയസൂര്യയുടെ റോൾ ആണ് ചെയ്യുന്നത്. സിനിമക്കാര്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് കൃഷ്ണ കുമാറിനെ ജയസൂര്യ കുത്തുന്നതായിരുന്നു ചതിക്കാത്ത ചന്തുവില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ആ രംഗം. ചതിക്കാത്ത ചന്തു കണ്ടപ്പോഴുള്ള അതേ ചിരി തന്നെയാണ് ഇവരുടെ വീഡിയോ കാണുമ്പോഴും ഉണ്ടാകുന്നത് എന്നാണ് ആരാധകർ പറയുന്നത്.